തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഇരയുടെ അമ്മ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.

തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷും പെൺകുട്ടിയുടെ മാതാവുമാണ് ഇന്ന് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഒന്നര വർഷത്തിനിടെ പതിനഞ്ചിലധികംപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അതേസമയം ചികിത്സയിരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് പീഡനവിവരം പുറത്തുവരുന്നത്. പീഡനത്തിരയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദന ആണെന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി രേഖകളിൽ 18 വയസെന്നാണ് കുട്ടി പറഞ്ഞിരുന്നതെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |