വിനോദസഞ്ചാരികൾ എത്തിയ കാർ നിയന്ത്രണംവിട്ട് തേയിലത്തോട്ടത്തിൽ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു

ബെംഗളൂരുവിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്നുമണിക്ക് മൂന്നാറിലേക്കു പോകുന്നതിനിടെ സിഗ്നൽ പോയിന്റ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവികുളത്ത് സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന അഞ്ചംഗ സംഘമാണ് അപകടത്തിൽ പെട്ടത്. സിഗ്നൽ പോയിന്റ് ഭാഗത്ത് എത്തിയപ്പോൾ ടയർ പഞ്ചറാവുകയും നിയന്ത്രണം വിട്ടു വാഹനം മറിയുകയുമായിരുന്നു. തേയിലച്ചെടികൾക്ക് ഇടയിലൂടെ പല തവണ മറിഞ്ഞ് നൂറടി താഴ്ചയിലെത്തിയാണ് വാഹനം നിന്നത്.
Also Read: വെള്ളം ആണെന്ന് കരുതി കീടനാശിനി കഴിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്