HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി ജില്ലയിൽ മെയ് 17 ന് പ്രാദേശിക അവധി; മെയ് 15 മുതൽ 18 വരെ ഡ്രൈഡേ.

     ഇടുക്കി ജില്ലയിൽ  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലാണ് ജില്ലാ കലക്‌ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

ഇടുക്കി ജില്ലയിൽ മെയ് 17 ന് പ്രാദേശിക അവധി
           
        ഇടുക്കി ജില്ലയിൽ ഉപതിരഞ്ഞെടുപ്പ്  ദിവസമായ മെയ് 17 ന് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ വാർഡുകളിൽ മെയ് 15 ന് വൈകിട്ട് 6 മണി മുതൽ വോട്ടെണ്ണൽ ദിനമായ മെയ് 18 വരെ മദ്യഷാപ്പുകളും, ബീവറേജസ്, മദ്യ വിൽപ്പന ശാലകളും അടച്ചിട്ട് ഡ്രൈഡേ ആചരിക്കുന്നതിനും ജില്ലാ കളക്ടർ ഉത്തരവിട്ടു.

        ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 വെള്ളന്താനം, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 4 ചേമ്പളം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 - ആണ്ടവൻകുടി എന്നീ മൂന്ന് വാർഡുകളിൽ 2022 മെയ് 17 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു.

 ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ ജീവനക്കാർ പ്രസ്തുത വാർഡുകളിലെ വോട്ടെറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകും. എല്ലാ ജില്ലാ തല ഓഫീസർമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നല്കിയിട്ടുള്ളതായും ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായജില്ലാ കളക്ടർ അറിയിച്ചു.

Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (11മെയ് 2022)

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS