തൃശൂർ പൂരത്തിൻ്റെ ഭാഗമായി നടത്തേണ്ട വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു.
ഇന്ന് വെളുപ്പിന് മൂന്ന് മണിയോടു കൂടി നടത്താനിരുന്ന വെടിക്കെട്ട് കനത്ത മഴയേത്തുടർന്ന് ഇന്ന് വൈകുന്നേരം ഏഴുമണിയ്ക്കത്തേയ്ക്ക് മാറ്റി വച്ചിരുന്നു. അതാണ് വീണ്ടും മാറ്റിയത്. മഴതുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.
Also Read: കോട്ടയത്ത് ഉരുൾപൊട്ടൽ; വീട് തകർന്നു, ആറംഗകുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്