ഇടുക്കി പ്രകാശിന് സമീപത്താണ് 25 വർഷം പഴക്കമുള്ള ചന്ദനമരം മരം മുറിച്ചു കടത്തിയത്. കരിക്കിൻമേട് എസ്എൻഡിപി ശാഖാ യോഗം ഓഫീസിനു മുൻപിൽ നിന്നിരുന്ന ചന്ദനമാണ് മോഷ്ട്ടാക്കൾ അപഹരിച്ചത്.

20 ഇഞ്ച് വലിപ്പമുള്ള ചന്ദന മരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുറിച്ചു കടത്തിയതായി ഓഫീസിലെത്തിയ ശാഖാ സെക്രട്ടറി കണ്ടെത്തിയത്. തുടർന്ന് ഭരണസമിതി അംഗങ്ങളെ വിവരമറിയിച്ചത്തിനു ശേഷം തങ്കമണി പോലീസിൽ ഫോൺ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ പോലീസ് കാര്യമായ അന്വേഷണം നടത്തുന്നതിനോ വനംവകുപ്പിനെ വിവരം അറിയിക്കുന്നതിനോ ശ്രമിച്ചില്ല. അതേസമയം രേഖാമൂലം പരാതിനൽകിയില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മോക്ഷണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഭരണസമിതി അംഗങ്ങൾ ഉദ്യോഗസ്ഥരെ വിവരം അറിയിക്കാത്തത് നാട്ടുകാരിൽ സംശയം ഉളവാക്കി. തുടർന്ന് നാട്ടുകാരിൽ ചിലർ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് വിവരം നൽകുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കട്ടപ്പന ഫോറസ്റ്റ് സെക്ഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന പ്രദേശമാണ് കരിക്കിൻമേട്. നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. പരിശോധനയിൽ ചന്ദനം മുറിക്കുന്നതിനു ഉപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങളും മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയ പോയ ചന്ദന മുട്ടിയുടെ ഭാഗവും കണ്ടെടുത്തു. എന്നാൽ അന്വേഷണത്തിൽ വനം വകുപ്പിന്റെ അനാസ്ഥ വ്യക്തമാവുകയാണ്. സംഭവസ്ഥലത്തു നിന്നും ലഭിച്ച ആയുധങ്ങളും ചന്ദന മുട്ടിയും എസ്എൻഡിപി ശാഖാ യോഗം ഓഫീസിന് സമീപത്തെ ഭരണസമിതി അംഗത്തിന്റെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പോയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കേസ് എടുത്ത് മഹസർ തയാറാക്കി തൊണ്ടിമുതലും തെളിവുകളും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതാണ് എന്നാൽ ഭരണസമിതി അംഗത്തിന്റെ വീട്ടിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാക്കുകയാണ്.
സംഭവം നടന്ന് ഇത്രയും ദിവസം പിന്നിട്ടിട്ടും എസ്എൻഡിപി യോഗം ഭാരവാഹികളോ പോലീസോ തങ്ങളെ വിവരം അറിയിച്ചിട്ടില്ല എന്നും രഹസ്യവിവരത്തെ തുടർന്നാണ് പരിശോധനയ്ക്കായി എത്തിയതെന്ന വിശദീകരണം നൽകി വകുപ്പ് തടിതപ്പുകയായിരുന്നു. മോക്ഷണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ശാഖാ ഭരണസമിതി അംഗങ്ങളും, പോലീസും, വനംവകുപ്പും വ്യക്തമായ അന്വേഷണത്തിന് ശ്രമിക്കാത്തത്തിൽ ദുരൂഹത ഏറുകയാണ്.
Also Read: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടുത്തം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്