തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കരിപ്പിലങ്ങാടിന് സമീപനമാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം.
Report: Jithin Idukki

ഇന്ധനവുമായി കട്ടപ്പനയിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെറുതോണിയിൽ നിന്നും തൊടുപുഴക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ മറികടന്നെത്തിയ ഇരുചക്രവാഹനയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ ഇരുചക്ര വാഹനത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു. നിറ ലോഡുമായി വന്ന വാഹനം മണ്ണിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തെത്തുടർന്ന് കുളമാവ് പോലീസും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്ന് വാഹനം തെന്നിമാറാതിരിക്കാൻ വാഹനത്തെ സമീപത്തെ മരവുമായി കയറുപയോഗിച്ച് ബന്ധിക്കുകയും ചെയ്തു. വാഹനത്തെ ക്രയിൻ ഉപയോഗിച്ച് വലിച്ചു കയറ്റുവാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്