ഇടുക്കിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പീഡനം; ഓട്ടോ ഡ്രൈവറായിരുന്ന പ്രതിക്ക് 80 വർഷം കഠിനതടവും 1,40,000 രൂപ പിഴയും.

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി എട്ടുതവണ പീഡിപ്പിച്ച മധ്യവയസ്കന് 80 വർഷം കഠിന തടവും 1,40,000 രൂപ പിഴയും. 

എട്ടുതവണ പീഡിപ്പിച്ച മധ്യവയസ്കന് 80 വർഷം കഠിന തടവും 1,40,000 രൂപ പിഴയും.

  മൂന്നാർ നയമക്കാട് എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവറായിരുന്ന കറുപ്പസാമിയെയാണ് ( 50 ) പൈനാവ്'ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന പ്രതിയെ 2016 ൽ മൂന്നാർ പൊലീസ് അറസ്റ്റുചെയ്തു. പ്രതി വിവാഹിതനും വിവാഹിതരായ രണ്ടുപെൺമക്കളുടെ പിതാവുമാണ്. ഓരോ തവണ കുറ്റകൃത്യം നടത്തിയതിനും ഐ.പി.സി സെക്ഷൻ 450 അനുസരിച്ച് അഞ്ചുവർഷം വീതം കഠിനതടവും 5000 രൂപ വീതം പിഴയും പ്രകാരം 40 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഓരോ തവണക്കും രണ്ടുമാസം വീതംകൂടി വെറും തടവ് അനുഭവിക്കണം.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക


ഐ.പി.സി 376 ( 2 ) , 376 ( 2.1 ) വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും വേറെയും ശിക്ഷിച്ചു. വീട്ടിൽ അതിക്രമിച്ചുകയറുകയും 13 കാരിയെ പലതവണ പീഡിപ്പിക്കുകയും ചെയ്തതടക്കം വിവിധ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയത്. ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ 20 വർഷമാകും തടവ്. പ്രതി പിഴയടക്കുന്ന പക്ഷം ഒരുലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS