കേരള ബാങ്കിന് മുമ്പിൽ കഴിഞ്ഞ മൂന്ന് ദിവസമായി സമരം നടത്തിവന്ന ചിന്താമണിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യനില മോശമായെന്ന് പറഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം മൂന്ന് ദിവസമായിട്ടും ഈ വനിതയുടെ വിഷയത്തിൽ ഇടപെടാനോ ഇവരുടെ പ്രശ്നങ്ങൾ മനസിലാക്കാനോ ഒരു രാഷ്ട്രീയ പാർട്ടികളും വനിതാ സംഘടനകളും തയ്യാറായില്ല എന്ന് ആക്ഷേപമുയരുന്നുണ്ട്.
തൊഴിലാളി ദിനത്തിൽ കേരള ബാങ്കിന്റെ ജില്ലാ ഹെഡ്കോട്ടേത്തിയ ഴ്സിന് മുമ്പിലാണ് മുൻ പാർടൈം സ്വീപ്പർ നിരാഹാര സമരം ആരംഭിച്ചത്. ഇടുക്കി പാറേമാവ് മോഹന വിലാസത്തിൽ എം.എസ് ചിന്താമണി യാണ് മരണം വരെ നിരാഹാരം ആരംഭിച്ചത്. ഇടുക്കി ജില്ലാ ബാങ്കിലെ പാർടൈം സ്വീപ്പർ ആയി ജോലി ചെയ്തുവരുമ്പോഴാണ് ചിന്താമണിയെ ബാങ്ക് അകാരണമായി പിരിച്ചുവിട്ടത്. തുടർന്ന് ഏറെ വർഷം നിയമ പോരാട്ടം നടത്തിയ ഇവർ ട്രൈബ്യൂണലിൽ നിന്നും സർവീസിൽ തിരിച്ചു കേറുന്നതിനു വേണ്ടിയിട്ടുള്ള അനുകൂല വിധി നേടി. 2018 ൽ സഹകരണ ട്രൈബ്യൂണലിൽ നിന്നു നേടിയ ഉത്തരവ് നടപ്പിലാക്കുവാൻ ബാങ്ക് തയ്യാറാവാ സാഹചര്യത്തിലാണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്.
കഴിഞ്ഞ നാലു വർഷമായിജോലി തിരികെ കിട്ടുമെന്ന പ്ര തീക്ഷയിലാണ് ഇവർ കാത്തിരുന്നത്. ഇതിനിടെ ജില്ലാ സഹകരണബാങ്ക് കേരള ബാങ്ക്ആയി മാറി. ഇവർക്ക് ശേഷം ജോലിയിൽ വന്നവരും മുൻപ് ജോലി ചെയ്തിരുന്ന വരും ഇതേ തസ്തികയിൽ സ്ഥിരപ്പെട്ടപോൾ ചിന്താമണിയെ ബാങ്ക് അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളി ദിനത്തിൽ തന്നെ മരണം വരെ നിരാഹാര സമരവുമായി ചിന്താമണി ബാങ്കിന് മുൻപിൽ സമരം ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |