രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികഘോഷം നടക്കുന്ന മേളനഗരിയിലെ ഡ്യൂട്ടിയിൽ പങ്കെടുക്കാൻപോയ ജില്ലാ പ്ലാനിങ് ഓഫീസിലെ ജീവനക്കാരിക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

ഇടുക്കി ജില്ലാ പ്ലാനിങ് ഓഫീസിലെ ജീവനക്കാരിയായ ഷോളി ജോസഫാണ് ഇന്നലെ ഉച്ചയോടെ ചെറുതോണി ടൗണിൽ വെച്ച് ആക്രമണത്തിന് ഇരയായത്. വാഴത്തോപ്പിൽ നടക്കുന്ന എൻറെ കേരളം മേളയിൽ ഡ്യൂട്ടി ഉണ്ടായിരുന്ന ഇവർ ഡ്യൂട്ടിക്ക് പോകുന്ന സമയത്താണ് ആക്രമണത്തിന് ഇരയായത്. ടൗണിൽ സ്ഥിരമായി സ്ത്രീകളെയും കുട്ടികളുടെയും ശല്യപെടുത്തുന്ന മനോഹരനാണ് ഇവരെ ആക്രമിച്ചത്. സഹപ്രവർത്തകയോടൊപ്പം ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന ഷോളിയെ സ്കൂട്ടറിൽ നിന്നും തള്ളിയിടുകയായിരുന്നു.
വീഴ്ച്ചയിൽ ഇവരുടെ മുട്ടിന്റെ ചിരട്ടയ്ക്ക് പൊട്ടൽ ഉണ്ടായി. മനോഹരനെതിരെ നിരവധി തവണ പരാതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇയാൾക്ക് നേരെ നടപടികൾ ഉണ്ടാകാറില്ല. ഇത് മൂലം ചെറുതോണി ടൗണിലേക്ക് ഇറങ്ങുവാൻ വരെ സ്ത്രീകൾ ഭയപ്പെടുകയാണ്. തങ്കമണി പന്തലാടിയിൽ ജോയിയുടെ ഭാര്യയാണ് ഷോളി. ഇവർ മനോഹരനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം ജില്ലാ ആസ്ഥാനമേഖലയിൽ സ്ത്രീകൾക്ക് പേടികൂടാതെ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയായി മാറിയിരിക്കുകയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിഉണ്ടെങ്കിലും ഇടുക്കി ജില്ലാ ആസ്ഥാനമേഖലയിൽ അതോന്നും സജീവമല്ല. പിങ്ക് പോലീസ് സ്ത്രീകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങൾ, ബസ് സ്‌റ്റോപ്പുകള്‍, സ്‌കൂളുകള്‍ തുടങ്ങി തിരക്കുള്ള സ്ഥലങ്ങളിലെല്ലാം വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഷാഡോ പട്രോളിംഗ് സേവനം ഉണ്ടാകുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വനിതാ ജീവനക്കാരിയെ ആക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിൽ വൻ പ്രതിക്ഷേധമാണ് ഉയരുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്