ഇടുക്കി കുമളിക്ക് സമീപമാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടിയത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.

കൊട്ടാരക്കര - ഡിണ്ടുക്കൽ ദേശീയ പാതയിൽ കുമളിക്ക് സമീപം ചെളിമടയിൽ വച്ചായിരുന്നു അപകടം. കറുകച്ചാലിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. യാത്രികർ പരിക്കേൽക്കാതെ രക്ഷപെട്ടു. പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തിൽ നിന്നും ഓടികൊണ്ടിരിക്കുന്ന വണ്ടിക്ക് മുകളിലേക്ക് കാട്ടു പോത്ത് എടുത്ത് ചാടുകയായിരുന്നു. ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണതിനാൽ കാറിന്റെ ഗ്ലാസ് ഉൾപ്പെടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |