കൊച്ചി മെട്രോ തൂണുകൾക്കിടയിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി. കഞ്ചാവ് ചെടി കണ്ടെത്തിയ ആൾ അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് നീക്കി.

പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം മെട്രോ പില്ലർ 516നും 517നും ഇടയിലുളള ഭാഗത്താണ് കഞ്ചാവ് ചെടി കണ്ടത്. ആരെങ്കിലും ബോധപൂർവം വളർത്തിയതാണോ അതോ താനെ മുളച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റിനെ മെഡിസിറ്റി പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തിൽ ആണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തും സംഘവും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 11 മണിയോടെ നടത്തിയ പരിശോധനയിൽ പാലാരിവട്ടം ട്രാഫിക്ക് സിഗ്നലിന്റ തൊട്ടടുത്ത് കഞ്ചാവ് കണ്ടെത്തിയത്.
കൊച്ചി നഗരത്തിൽ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പാലാരിവട്ടം ജംങ്ഷനടുത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെയാണ് ഈ കഞ്ചാവ് ചെടി വളർന്നുപൊങ്ങിയത്. പൂന്തോട്ടത്തിൽ രാജമല്ലിക്കൊപ്പമാണ് കഞ്ചാവ് ചെടി വളർന്നുവന്നിട്ടുള്ളത്. നല്ല കരുത്തോടെയാണ് ചെടി വളർന്ന് നിൽക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |