വൻതോതിൽ ലഹരിക്കടത്ത്; ഇടുക്കി ജില്ലയിൽ വ്യാജ നമ്പർ പതിച്ച് ഓടിക്കൊണ്ടിരുന്ന വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.

    വ്യാജ നമ്പരിൽ ഓടിക്കൊണ്ടിരുന്ന വാഹനവും ഡ്രൈവറും പോലീസ് പിടിയിൽ. നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഇടുക്കി ജില്ലയിൽ  വ്യാജ നമ്പർ പതിച്ച് ഓടിക്കൊണ്ടിരുന്ന വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.

     കട്ടപ്പന ഡിവൈഎസ് പി   V A നിഷാദ്മോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ രഹസ്യമായി വിവിധ വാഹനങ്ങളെ നീരീക്ഷിച്ച് വരവെയാണ് വ്യാജ വാഹനം പിടിയിലായത്. നെടുംങ്കണ്ടം  പുഷ്പകണ്ടം സ്വദേശി തെള്ളിയിൽ അൽത്താഫ് (22) ആണ് പിടിയിലായത്. ഇയാളുടെ മാതാവിന്റെ പേരിലുള്ള വാഹനം പ്രതി നമ്പർ മാറ്റി നിയമ വിരുദ്ധ കാര്യങ്ങൾക്കായി ഉപയോഗിച്ച് വരികയായിരുന്നു. KL 38H 3441 എന്ന നമ്പരിലുള്ള ഹോണ്ട ഡിയോ വാഹനം വ്യാജ നമ്പരായ KL08H 44 എന്ന രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ച് നാളുകളായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു.

നെടുംങ്കണ്ടം പോലീസ് സ്റ്റേഷൻ  പരിധിയിൽ വരുന്ന പുഷ്പ കണ്ടം കേന്ദ്രീകരിച്ച് ലഹരിമാഫിയ യുവാക്കൾക്കിടയിൽ പിടിമുറുക്കുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.  എന്നാൽ ചില വാഹനങ്ങൾ പോലീസ് പരിശോധനക്കായി കൈ കാണിച്ചാൽ നിർത്താതെ പോവുകയും നമ്പർ പരിശോധിക്കുമ്പോൾ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേക്ഷണത്തിലാണ്  ലഹരി കടത്തിന് ഉപയോഗിക്കുന്ന ചില വാഹനങ്ങൾ പോലീസോ എക്സൈസോ കൈ കാണിച്ചാലോ പിൻതുടർന്നാലോ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി വ്യാജ നമ്പർ പതിപ്പിച്ച് സഞ്ചരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

   ജില്ലയിലുടനീളം ലഹരി കടത്തുസംഘം സജീവമാവുകയാണ്. നെടുംങ്കണ്ടം മേഖലയിൽ യുവാക്കൾ ലഹരി ഉപയോഗിച്ച ശേഷം അമിത വേഗതയിൽ ഇരുചക്ര വാഹനങ്ങളിലും മറ്റും സഞ്ചരിച്ച്  നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതായും പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ വ്യാജ നമ്പർ ഉപയോഗിച്ച് ജില്ലയിൽ സഞ്ചരിക്കുന്ന  പല വാഹനങ്ങളും  നീരീക്ഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും കട്ടപ്പന ഡിവൈഎസ് പി വ്യക്തമാക്കുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS