ഇടുക്കി പൊട്ടൻകാട് സഹകരണ ബാങ്കിനെതിരെയായാണ് അഴിമതി ആരോപണം പുറത്ത് വന്നിരിക്കുന്നത്.

വായ്പയെടു ക്കുകയോ, ജാമ്യം നിൽക്കുകയോ ചെയ്യാത്ത അംഗത്തിന് ജാമ്യ കുടിശിഖ ഉണ്ടെന്നുകാണിച്ച് മ ധ്യസ്ഥ കോടതിയിൽ ഹാജരാകാൻ സഹകരണ രജിസ്ട്രാറുടെ സമൻസ് അയക്കുകയായിരുന്നു. ഈ മാസം ഇരുപതിന് ഹാജരാകണമെന്നാണ് സമൻസിൽ അറിയിച്ചിരിക്കുന്നത്. ഇടുക്കി ബൈസൺവാലി സ്വദേശി മനോജിനാണ് സമൻസ് ലഭിച്ചിരിക്കുന്നത്. എന്നാൽ തനിക്ക് ബാങ്കുമായി ഒരുവിധ ബാധ്യതയും ഇല്ലെന്ന് മനോജ് വ്യക്തമാക്കുന്നു.
സിപിഎം ഭരിക്കുന്ന പൊട്ടൻകാട് സഹകരണ ബാങ്കിൽനിന്നും 2006 ൽ ജാമ്യവ്യവസ്ഥ യിൽ പൊട്ടൻകാട് വണ്ടാട്ടുപറമ്പിൽ ലീല എന്ന അംഗം 15,000 രൂപ വായ്പ എടുത്തെന്നും അതിന് മംഗലത്ത് ഏലിയാസ്, തച്ചംപറമ്പിൽ മനോജ് എന്നിവർ ജാമ്യക്കാരെന്നുമാണ് ബാങ്കിന്റെ പരാതിയിൽ പറയുന്നത്. നോട്ടീസ് അയച്ചിട്ടും കുടിശിഖ തീർക്കാൻ തയാറായിട്ടില്ലെന്നും അതിനാൽ നടപടി ആവശ്യപ്പെട്ടുമാണ് ബാങ്ക് സെക്രട്ടറി ഉടുമ്പൻചോല സഹകരണ രജിസ്ട്രാർക്ക് പരാതി നൽകിയത്. ഇതേത്തുടർന്നാണ് സഹകര ണ രജിസ്ട്രാർ, 20 ന് ബാങ്കിൽ നടക്കുന്ന മധ്യസ്ഥ കോടതിയിൽ ഹാജരാകണമെന്നാ വശ്യപ്പെട്ട് മനോജിന് സമൻസ് അയച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |