വാഗമണിൽ നടന്ന ഓഫ് റോഡ് മത്സരത്തിൽ ജോജു ജോർജ് പങ്കെടുത്ത് വിവാദമായതിൽ പ്രതികരിച്ച് ജോജുവിന്റെ സഹഡ്രൈവറായിരുന്ന ബിനു പപ്പുവും പരിപാടിയുടെ സംഘാടക സമിതി അംഗം സാം കുര്യൻ കളരിക്കലും രംഗത്ത്.

റോയൽ എൻഫീൽഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന ജവീന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണിൽ നടന്നത്. റോയൽ എൻഫീൽഡ് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ യുണേറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരിൽ കേരളത്തിലെ ഓഫ് റോഡ് കുടുംബം ഒന്നിച്ചൊരുക്കിയ പരിപാടിയായിരുന്നു ഇത്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ജില്ലകളിൽ നിന്നുപോലും പരിപാടിയിൽ പങ്കെടുക്കാൻ ആളുകൾ എത്തിയിരുന്നു. എംഎജെ എസ്റ്റേറ്റിന്റെ ഉടമ സൗജന്യമായാണ് മത്സരം സംഘടിപ്പിക്കാൻ സ്ഥലം നൽകിയത്. വാഗമണിലെ എംഎംജെ എസ്റ്റേറ്റിൽ പൂർണ്ണമായും പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നടത്തിയൊരു പരിപാടിയായിരുന്നെന്നും പരാതിക്കാരൻ പറയുന്നതുപോലെ കൃഷിഭൂമി നശിപ്പിക്കുന്ന തരത്തിൽ ഒന്നും ചെയ്തിട്ടില്ലായെന്നും ഇവർ വ്യക്തമാക്കുന്നു.
തേയിലതോട്ടത്തിന്റെ മുകളിലേക്ക് വളവും മറ്റു സാധനങ്ങളും കൊണ്ടുപോകുന്നത്തിനുള്ള റോഡ് ഉണ്ടായിരുന്നു ഈ ഭാഗമാണ് ട്രാക്കായി ഉപയോഗിച്ചത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും കൂടെയാണ് മത്സരം സംഘടിപ്പിച്ചത്. ആംബുലൻസും ഡോക്ടറുമെല്ലാം മത്സരസ്ഥലത്തുണ്ടായിരുന്നു. കൂടാതെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ ആരെയും ട്രാക്കിൽ വാഹനമിറക്കാൻ അനുവദിച്ചിട്ടില്ല.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
അതേസമയം അപകടത്തിൽ മരണപ്പെട്ട കുടുംബത്തെ സഹായിക്കാൻ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതറിഞ്ഞ് മുന്നോട്ട് വന്ന ജോജുവിനെ ക്രൂശിക്കുന്ന നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയപരമായി എതിർപ്പുള്ളത് കൊണ്ടാണ് ജോജ്ജുവിനെ ഇത്തരത്തിൽ വേട്ടയാടുന്നതെന്നും പരാതിക്കാരൻ ജോജുവിനോട് വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്