കല്ലാര്‍ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും. അറ്റകുറ്റപണികൾക്കായാണ് ഷട്ടറുകൾ ഉയർത്തുന്നത്.

കല്ലാര്‍ ഡാമിന്റെ ഷട്ടറുകൾ മെയ് 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിവിധ സമയത്തായി ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. കാലവർഷത്തിന് മുന്നോടിയായി ഡാമിന്റെ റിസര്‍വെയര്‍ ഏരിയ വൃത്തിയാക്കുന്നതിനും ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായിട്ടാണ് ഷട്ടറുകൾ ഉയർത്തുന്നത്. ഡാമിന്റെ ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി സെക്കൻ്റിൽ അഞ്ച് മീറ്റർ ക്യൂബ് ( 5 m3/s ) എന്ന തോതിലാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണമെന്നും പുഴയിൽ ഇറങ്ങുവാനോ മീൻ പിടിക്കുവാനോ പാടില്ലായെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.