വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചെന്ന പരാതിയിലാണ് ജോജു ജോര്‍ജിനോട് മോട്ടോർ വാഹന വകുപ്പ് ഹാജരാകാൻ നിർദേശം നൽകിയത്.
ഇക്കഴിഞ്ഞ പത്താം തീയതി ഇടുക്കി ആര്‍ ടി ഒ ജോജു ജോര്‍ജിനെതിരെ നോട്ടീസ് അയച്ചിരുന്നു. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ആര്‍ ടി ഒ ഓഫീസില്‍ എത്തുമെന്നാണ് ജോജു അറിയിച്ചത്. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. ഷൂട്ടിംഗ് തിരക്കായതിനാലാണ് ചൊവ്വാഴ്ച ഹാജരാകാൻ സാധിക്കാത്തതെന്നും നാല് ദിവസത്തിനകം ഹാജരാകാൻ എത്തുമെന്നും ജോജു ഇടുക്കി ആർ ടി ഒയെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തി രിക്കുന്നത്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് വാഹനത്തിന്റെ രേഖകൾ സഹിതം ആർ.ടി.ഓയ്ക്ക് മുന്നിൽ ഹാജരാകണന്ന് ജോജു ജോർജിനോട് നിർദേശിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്