പ്രമേയംകൊണ്ടും, അവതരണത്തിലെ വ്യത്യസ്ഥതകൾകൊണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി ശത്രു.

ഇടുക്കിയിലെ തോട്ടം തൊഴിലാളികളായ രാഘവന്റെയും മകൻ പ്രകാശന്റെയും കഥ പറയുന്ന വെബ് സീരീസ് ആണ് ശത്രു. പ്ലാൻ 18 മോഷഗ്രാഫർസിന്റെ ബാനറിൽ എസ്.എസ് എന്റർടൈൻമെന്റ്സും, എലിസ് തോമസ് പ്രോഡക്ഷൻസും ചേർന്നാണ് നിർമ്മാണം.സൂര്യലാൽ, ബെന്നി എഴുകുംവയൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ശത്രുവിൽ സുധി കട്ടപ്പന, നൗഫൽ സത്താർ, മഹേഷ് സോഡിയാക്, രാജേഷ് ഗോപി, ഹരികൃഷ്ണൻ, ശ്യാമ തുടങ്ങി അറുപതോളം അഭിനേതാക്കൾ വേഷമിട്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇടുക്കി ജില്ലയിൽ നിന്നും അഞ്ച് ഭാഗങ്ങൾ ആയി പുറത്തിറങ്ങുന്ന ശത്രുവിന്റെ ആദ്യ ഭാഗം ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ്ങ് ആണ്.