രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതുള്‍പ്പടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ ജൂണ്‍ ഒന്ന് മുതല്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും.
നിലവില്‍ ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2072 രൂപയാണ്. ഇത് പുതിയ പ്രീമിയം നിരക്ക് അനുസരിച്ച് 2094 രൂപയാകും. ആയിരം സിസിക്കും 1500നുമിടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി 3416 രൂപ അടയ്ക്കണം. നേരത്തെ ഇത് 3221 രൂപയായിരുന്നു. 1500 സിസിക്ക് മുകളിലാണെങ്കില്‍ നിരക്ക് വര്‍ധന താരതമ്യേന കുറവാണ്. ഈ വാഹനങ്ങള്‍ക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
ടുവീലറുകളുടെയും തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഉയരും. 150 സിസിക്കും 350 സിസിക്കും ഇടയിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 1366 രൂപയാണ് പുതുക്കിയ നിരക്ക്. 350 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് പ്രീമിയം നിരക്ക് 2804 രൂപയായാണ് ഉയര്‍ത്തിയത്. 75നും 150നും ഇടയിലുള്ള ഇരുചക്രവാഹനങ്ങളുടെ നിരക്ക് 714 രൂപയായി ഉയര്‍ത്തിയതായും ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഇതിനോടൊപ്പം ചില ഇളവുകളും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.  |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 15 ശതമാനം ഇളവ് ലഭിക്കും. വിന്റേജ് കാറുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാറുകള്‍ക്കും ഇളവുകളുണ്ടാകും. ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യഥാക്രമം 15 ശതമാനവും 7.5 ശതമാനവും ഇളവ് ലഭിക്കും. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.