ഇന്ന് പുലർച്ചെയാണ് വാഹനാപകടമുണ്ടായത്. അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ നെടുങ്കണ്ടം പടിഞ്ഞാറെക്കവലക്കു സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമീക വിവരം.അമിത വേഗതയിലായിരുന്നു കാർ എത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തെത്തുടർന്ന് കാർ പൂർണ്ണമായും തകർന്നു. ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നെടുങ്കണ്ടം പോലീസും ഫയർഫോഴ്‌സും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.