വണ്ടൻമേട് പുറ്റടിയിൽ ഹോട്ടൽ ഉടമ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി.

പുറ്റടി സ്വദേശിയായ സത്യൻ ആണ് മരണപ്പെട്ടത്. പുറ്റടിയിൽ പ്രവർത്തിക്കുന്ന ത്രിവേണി ഹോട്ടൽ ഉടമയായിരുന്നു സത്യൻ. ഇന്ന് പുലർച്ചെയാണ് കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കടയിലെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വണ്ടന്മേട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വണ്ടന്മേട് പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Also Read: മദ്യം വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം; മധ്യവയസ്കന്റെ മരണം കൊലപാതകം, യുവതി അറസ്റ്റിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്