തൊടുപുഴ നഗരത്തിലെ വെയിറ്റിംഗ് ഷെഡിൽ കാലിനു പരിക്കേറ്റ് രക്തം വാർന്ന നി ലയിൽ കണ്ടെത്തിയയാളുടെ മരണം കൊലപാതകം. സംഭവത്തിൽ തൊടുപുഴ ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൾ സലാം മരിച്ച കേസിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പന്നിമറ്റം വെള്ളിയാമറ്റം തെക്കേതിൽ സെലീനയാണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയാണ് അബ്ദുൾ സലാമിനെ കാലിനു മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. മദ്യം വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ സെലിന പേപ്പർ മുറിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് ഇയാളുടെ കാലിൽ വെട്ടുകയായിരുന്നു. പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പതിവായി തൊടുപുഴ ടൗൺഹാളിനു സമീപത്തെ വെയിറ്റിംഗ് ഷെഡിലാണ് അബ്ദുൾ സലാം കിടന്നുറങ്ങിയിരുന്നത്. പിടിച്ചുപറി, മോഷണക്കേസുകളിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. ലഹരിക്കടിമപ്പെട്ട് സ്ഥിരമായി നഗരത്തിൽ അലഞ്ഞുതിരിയുന്ന സ്ത്രീയാണ് അറസ്റ്റിലായ സെലീന. ഇവർ ഇതിനുമുമ്പും പലരെയും ആയുധമുപയോഗിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം സെലീന വെയിറ്റിംഗ് ഷെഡിലെത്തി അബ്ദുൾ സലാമിനോട് മദ്യം ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സെലീന അബ്ദുൾ സലാമിന്റെ കാൽക്കുഴക്ക് മുകളിലായി വെട്ടി മുറി വേൽപ്പിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ അബ്ദുൾ സലാം ഒന്നര മണിക്കൂറോളം നഗരത്തിലൂടെ നടന്നു. തുടർന്ന് വെയിറ്റിംഗ് ഷെഡിലെത്തി കിടന്നു. ഇതിനിടെ രക്തം വാർന്ന് അവശനിലയിലാവുകയായിരുന്നു. യാത്രക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ തൊടുപുഴ ജില്ലാ ആശുപ ത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാ വിലെ മരണപ്പെടുകയായിരുന്നു.
പോലീസ് സെലീനയെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവർ കുറ്റം സമ്മതിക്കാൻ തയാറായില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരിക്കേറ്റശേഷം അബ്ദുൽ സലാം നഗരത്തിൽ നടക്കുന്നതിനിടെ പലരോടും സെലീനയാണ് മുറിവേൽപ്പിച്ചതെന്ന കാര്യം പറഞ്ഞിരുന്നു. ഇവരിൽ ചിലരെ കണ്ടെത്തി പോലീസ് മൊഴിയെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെ യ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. വെട്ടി പരിക്കേൽപ്പിച്ചശേഷം നഗരസഭാ പാർക്കിന് സമീപത്തെ കംഫർട്ട് സ്റ്റേഷന് സമീപത്തായി പാലത്തിൽനിന്ന് എറിഞ്ഞുകളഞ്ഞ കത്തി പോലീസ് കണ്ടെടുത്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കത്തി ഉപേക്ഷിച്ചശേഷം ജ്യോതി സൂപ്പർ ബസാറിന് സമീപത്ത് സ്ഥിരമായി തങ്ങുന്ന കംഫർട്ട് സ്റ്റേഷനിലെത്തി കുളിച്ച് വസ്ത്രം മാറി. അക്രമസമയത്ത് ഉപയോഗിച്ച ചോര പുരണ്ട വസ്ത്രം ഉൾപ്പെടെയുള്ളവ ഇവിടെയെത്തിച്ചുള്ള തെളിവെടുപ്പിൽ പോലീസ് കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം അബ്ദുൾ സ ലാമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അമിതമായ രക്തസ്രാവത്തെ തുടർന്നാണ് മരണം. അറസ്റ്റിലായ സെലീനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: ഇന്നത്തെ(05 മെയ് 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്