കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടന്ന അനധികൃത മണ്ണെടുപ്പ് കട്ടപ്പന വില്ലേജ് ഓഫീസർ തടഞ്ഞു. തുടർന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

വെള്ളിയാഴ്ച രാത്രി അനധികൃതമായി മണ്ണടുപ്പ് നടക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ണെടുക്കാൻ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രവും മണ്ണു കടത്താൻ ഉപയോഗിച്ച ടിപ്പറും പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ വില്ലേജ് ഓഫീസർ കട്ടപ്പന പോലീസിന് കൈമാറി. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്ററിന് എതിർവശത്തെ കാട് പിടിച്ചു കിടന്നിരുന്ന സ്ഥലത്താണ് മണ്ണെടുപ്പ് നടന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |