ഇടുക്കി ചിന്നക്കനാലിലാണ് ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരം.

സ്വകാര്യ ക്യാംപിങ് സൈറ്റിൽ നിന്നും കൊളുക്കുമലയിലേയ്‌ക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉൾപ്പടെ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 150 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് പതിച്ചത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിലേയ്‌ക്ക് കൊണ്ടുപോയി. മറ്റൊരു ഡ്രൈവറുടെ പേരിൽ വാങ്ങിയ പാസുമായാണ് ഇയാൾ സഞ്ചാരികളുമായി പോയത്. ഡ്രൈവർ മദ്യപിച്ചിരുന്നതാണോ അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമാണ് കൊളുക്കുമലയിലേത്. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യോദയം കാണാനും കാലാവസ്ഥ ആസ്വദിക്കാനും നിരവധി സഞ്ചാരികൾ എത്താറുണ്ട്. സൂര്യനെല്ലിയിൽ നിന്നും ഓഫ് റോഡ് ജീപ്പുകളാണ് കൊളുക്കുമലയിലേക്ക് സർവീസ് നടത്തുന്നത്. ഓഫ് റോഡ് ഡ്രൈവിങ്ങിൽ മൂന്ന് വർഷത്തെ പരിചയമുള്ള ഡ്രൈവർമാർക്കാണ് ഇവിടെ ജീപ്പ് ഓടിക്കാൻ അനുമതിയുള്ളത്.
Also Read: ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസ്; മയക്കുമരുന്ന് എത്തിച്ച ഒരാൾ കൂടി അറസ്റ്റിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്