വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചെന്ന പരാതിയിലാണ് ജോജു ജോര്‍ജിനോട് മോട്ടോർ വാഹന വകുപ്പ് ഹാജരാകാൻ നിർദേശം നൽകിയത്.

വാഗമണ്ണിൽ ഓഫ് റോഡ് കാറോട്ടം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം ജോജു ജോർജ്ജ് ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി. ചൊവ്വാഴ്ച വൈകിട്ടാണ് ജോജു ജോർജ് ആർടിഒ ഓഫീസിൽ ഹാജരായത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജ്ജിന് നോട്ടീസ് അയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോജു ജോർജ് ആർടിഒയ്ക്ക് മുന്നിൽ ഹാജരായത്. ആർടിഒ ജോജുവിൻ്റെ മൊഴി രേഖപ്പെടുത്തി. അനുമതിയില്ലാതെയാണ് റെയ്സ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയിരിക്കുന്നത്.
അന്വേക്ഷണം പൂർത്തിയാക്കി കുറ്റക്കാരനാണെന്ന് കാണുകയെങ്കിൽ പിഴ അടച്ച് കേസിൽനിന്നും ഒഴിവാകാമെന്നും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെങ്കിൽ മാത്രമേ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടിയിലേക്ക് കടക്കുകയൊള്ളു എന്നും ഇടുക്കി ആർടിഓ ഹോണസ്റ്റി ന്യൂസിനോട് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |