കടുത്തുരുത്തി കോതനല്ലൂരില്‍ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ബോംബേറില്‍ ഇടുക്കി കോട്ടയം സ്വദേശികളായ അഞ്ച് പേര്‍ അറസ്റ്റില്‍.

കോതനല്ലൂര്‍ സ്വദേശിയായ ഗോകുലിന് എതിരെയാണ് ബോംബെറ് നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. നേരത്തെ സുഹൃത്തുക്കളായിരുന്നു ഇവരെല്ലാവരും. ഇതിനിടെ ഗോകുലും ആയി സംഘം ഉടക്കി പിരിഞ്ഞു. ഗോകുലിനെ തേടി കോതനല്ലൂര്‍ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീടിനു നേരെ ബോംബേറ് നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളുടെ വൈദ്യപരിശോധന അടക്കം പോലീസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കടുത്തുരുത്തി എസ്.എച്ച്.ഒ. രഞ്ജിത്ത് വിശ്വനാഥന്‍, എസ്.ഐ. ബിബിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ബോംബ് സ്ഫോടനം ഉണ്ടായ അന്ന് രാത്രി തന്നെ പൊലീസ് ഈ മേഖലയില്‍ വിശദമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഗോകുലിനെ ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഇതോടെയാണ് കണ്ടെത്തിയത്. ഗോകുല്‍ മുന്‍പ് ഇവരുടെ സുഹൃത്ത് ആയിരുന്നു എങ്കിലും ഇയാള്‍ക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഞ്ചാവ് ഗുണ്ടാ മാഫിയകളുടെ വിളയാട്ടം തുടരുന്നത് ജനങ്ങളെ സംബന്ധിച്ചും ആശങ്കയാണ്. കേസിലുള്ള മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞതായി കടുത്തുരുത്തി പൊലീസ് വ്യക്തമാക്കി.
Also Read: പൂര ലഹരിയിൽ ആറാടി തൃശ്ശൂർ; തൃശ്ശൂർ പൂരം കാണാം 4k ദൃശ്യമികവോടെ തൽസമയം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്