കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കഞ്ചാവിന് അടിമയെന്ന് റിപ്പോർട്ട്. യുവാവ് കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരി മൂത്ത് അക്രമാസക്തനാകുന്നതിന്റെയും സ്വന്തം അമ്മയെ ഉള്‍പ്പെടെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
ലഹരി മൂത്ത ബാബു തന്നെ നിയന്ത്രിക്കാനെത്തിയ ചെറുപ്പക്കാരെയും ആക്രമിക്കുന്നുണ്ട്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നലറിക്കൊണ്ടാണ് ബാബു അക്രമം കാട്ടുന്നത്. ബാബു പരാക്രമം കാട്ടുന്ന വീഡിയോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. കഞ്ചാവ് അമിതമായി ഉപയോഗിച്ചതിന്റെ പരാക്രമമാണ് ബാബു കാട്ടുന്നത് എന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്. കുടുംബ പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തെ സുഹൃത്തുക്കള്‍ തടയുന്നതാകാം എന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍, ലഹരിയുടെ പുറത്തുകാട്ടുന്ന കോപ്രായങ്ങള്‍ എന്നും ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളേയല്ല എന്നും അഭിപ്രായം ഉയരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.
ബാബു പരാക്രമം കാട്ടുന്ന വീഡിയോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്....കാണാം വീഡിയോ
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്