തൊടുപുഴ- പുളിയന്മല സംസ്ഥാനപാതയിൽ മൂലമറ്റം മുതൽ തൊടുപുഴ വരെയുള്ള ഭാഗങ്ങളിലാണ് കൂടുതലായും അപകടങ്ങൾ സംഭവിക്കുന്നത്.
കുമളിയിൽ നിന്നും തൊടുപുഴക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസ് കഴിഞ്ഞ ദിവസം ശങ്കരപ്പള്ളിക്ക് സമീപം അപകടത്തിൽപെട്ടിരുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് സമീപത്തെ തിട്ടയിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. വാഹനത്തിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. എന്നാൽ അതെ സ്ഥലത്തു തന്നെ കട്ടപ്പനയിൽ നിന്നും സർവീസ് നടത്തിയ സ്വകാര്യബസ് ഇന്ന് അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് ഓട്ടോയിൽ ഇടിച്ച ശേഷം റോഡിൽ നിന്ന് തെന്നി മാറുകയായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. അതേസമയം തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ഇരുചക്ര വാഹനയാത്രികന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ഇരുചക്ര വാഹന യാത്രികൻ മരണമടഞ്ഞു.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
അപകടം സംഭവിച്ച സ്ഥലത്ത് മരത്തിന്റെ ശിഖരങ്ങളും റോഡിനു സമീപത്തുനിന്നും നീക്കം ചെയ്ത പുല്ലുകളും കിടപ്പുണ്ടായിരുന്നു. ഇവ മഴയിൽ കുതിർന്ന് കിടന്നതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറിയതാകാമെന്നാണ് പ്രാഥമീക വിലയിരുത്തൽ. എന്നാൽ ഒരേ സ്ഥലത്തുതന്നെ വാഹനങ്ങൾ അപകടത്തിൽപെടുന്നതിന്റെ കാരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗവുമാണ് പല അപകടങ്ങൾക്കും കാരണമാകുന്നതെന്ന പ്രാഥമീക വിലയിരുത്തൽ ഉള്ളപ്പോഴും വാഹനം അമിതവേഗതയിൽ ആയിരുന്നില്ല എന്നാണ് ബസിലെ യാത്രക്കാർ പറയുന്നത്.
 |
കാലവർഷം ആരംഭിക്കുന്നതിനു മുൻപായി തന്നെ തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ മൂലമറ്റം മുതൽ തൊടുപുഴ വരെ വാഹന അപകടങ്ങൾ വർദ്ധിക്കുകയാണ്. സംസ്ഥാന പാതയിൽ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധന പേരിനു മാത്രമായി ചുരുങ്ങിയതാണ് അപകടങ്ങൾ പെരുകാൻ സാഹചര്യം സൃഷ്ടിക്കുന്നതെന്നും ആക്ഷേപം ഉയരുന്നു.