HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


കട്ടപ്പനയിൽ മദ്യലഹരിയിൽ സ്വകാര്യ ബസ് ഡ്രൈവർ; അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചു, നിർത്താതെപോയ ബസ് പിന്തുടർന്ന് അതിസാഹസികമായി പോലീസ് പിടികൂടി.

    കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിൽ കട്ടപ്പന പള്ളിക്കവലക്ക് സമീപമാണ്  അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് കാറിനു പിന്നിൽ ഇടിച്ചത്. തുടർന്ന് വാഹനം നിർത്താതെ പോവുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന ഡ്രൈവർ വാഹനം നിർത്താതെ

 വൈകിട്ട് 5.45 ന് ആയിരുന്നു അപകടം നടന്നത്. നെടുങ്കണ്ടം ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ ഇ മോട്ടോഴ്സ് ആണ് കാറിൽ ഇടിച്ചത്.മദ്യലഹരിയിലായിരുന്ന ഡ്രൈവർ വാഹനം നിർത്താതെ പോവുകയായിരുന്നു. കാഞ്ചിയാർ സ്വദേശിയുടെ കാറാണ് അപകടത്തിൽ തകർന്നത്. തുടർന്ന് കാർ യാത്രികർ കാഞ്ചിയാറിലുള്ള സുഹൃത്തുക്കളെയും കട്ടപ്പന പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.  നിർത്താതെ പോയ വാഹനം കാഞ്ചിയാറിൽ  നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് കണ്ടെത്തി. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ  കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ മദ്യലഹരിയിൽ ആയതിനാൽ  സർവീസ് താൽക്കാലികമായി നിർത്തുകയും പകരം മറ്റൊരു ഡ്രൈവർ എത്തിയതിനു ശേഷം യാത്ര പുനരാരംഭിക്കുകയും ചെയ്തു. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സർവീസ് ആരംഭിച്ച  നെടുങ്കണ്ടം മുതൽ  അലക്ഷ്യമായ രീതിയിലാണ് വാഹനമോടിച്ചതെന്ന്  വാഹനത്തിലെ യാത്രക്കാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ പിൻഭാഗം ഭാഗികമായി തകർന്നു. 

അതേസമയം ജില്ലയിൽ സ്വകാര്യബസ് അപകടങ്ങൾ  തുടർക്കഥയാവുകയാണ്. മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന പരിശോധന നടക്കുന്നുണ്ടെങ്കിലും  ചെറുവാഹനങ്ങളിലും  ഇരുചക്രവാഹനങ്ങളിലും ഒതുങ്ങുകയാണ്. എന്നാൽ സ്വകാര്യ ബസ്, കെഎസ്ആർടിസി,ചരക്കു വാഹനങ്ങൾ   തുടങ്ങിയ  വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിക്കുന്നുണ്ടോ എന്നുള്ള പരിശോധന നടത്തുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.