കല്ലാർകുട്ടി ഡാമിന്റെയും പാമ്പ്ല ഡാമിന്റെയും വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിന്നാലും റെഡ് അലർട്ട് ലെവൽ എത്തിയ സാഹചര്യത്തിലും മുൻകരുതൽ എന്ന നിലയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു.

കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ 12.00 മുതൽ ആവശ്യാനുസരണം ഉയർത്തി 300 ക്യുമക്സ് വരെ ജലം ഘട്ടം ഘട്ടമായി ഒഴുക്കിവിടുകയാണ്. മുതിരപ്പുഴ ആറിലെയും പെരിയാറിലെയും ഇരുകരകളിലും ഉള്ളവർക്ക് ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. പാമ്പ്ല ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി പരമാവധി 500 ക്യുമക്സ് വരെ ജലം 11.00 മുതൽ ഘട്ടം ഘട്ടമായി ഒഴുക്കിവിടുകയാണ്. അതിനാൽ പെരിയാറിലെ ഇരുകരകളിലും ഉള്ളവർക്ക് ജാഗ്രതാ നിർദേശംനൽകിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്നും ആവശ്യമായ മുൻകരുതലുകൾ ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
Also Read: കുമളിയില്‍ ചന്ദന ശില്‍പവുമായി അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരെ വനപാലകര്‍ പിടികൂടി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്