ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.

കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. മയക്കുമരുന്നിന്റെ ഉറവിടം തേടി വണ്ടൻമേട് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തുടരനേഷണത്തിലാണ് ഇവർക്ക് എംഡി എം എ കോഴിക്കോടു നിന്നും എത്തിച്ചു നൽകിയ ശ്യാം റോഷ് അറസ്റ്റിലായത്. സൗമ്യയ്ക്ക് എംഡിഎംഎ ലഭ്യമാക്കിയത് ശ്യാം റോഷാണ്. ഇയാൾ കോഴിക്കോട് നിന്ന് മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചു നൽകുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വണ്ടൻമേട് എസ്എച്ച്ഒ വി എസ് നവാസ്, സിപിഒ ടിനോജ്, ഡാൻസാഫ് അംഗങ്ങളായ മഹേശ്വരൻ, ജോഷി, ടോംസ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രധാന പ്രതികളിൽ ഒരാളായ സൗമ്യയുടെ കാമുകൻ വിദേശത്തുള്ള വിനോദ് രാജേന്ദ്രൻ ഇനിയും പിടിയിലായിട്ടില്ല. ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വണ്ടന്മേട് പോലീസ് വ്യക്തമാക്കി.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (07 മെയ് 2022)
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്