ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഉരുള്‍പൊട്ടിയത്. ആർക്കും അപകടം സംഭവിച്ചിട്ടില്ല.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഭരണങ്ങാനത്തിനടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീടാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. സംഭവസമയത്ത് ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. വെള്ളമൊഴുക്കിന്റെ ആഘാതത്തില്‍ അടുക്കളയും കുളിമുറിയും അടക്കം തകര്‍ന്നു. കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വീട്ടിൽ ഉണ്ടായിരുന്നവർ ബന്ധു വീട്ടിലേക്കു മാറി.
Also Read: ഇടുക്കിയിൽ സഹകരണ ബാങ്കിനുനേരെ അഴിമതി ആരോപണം; വായ്പ്എടുക്കാത്ത അംഗത്തിന് പണമടക്കാൻ സമൻസ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്