പൂപ്പാറ പീഡനം; 2 പേരെ കൂടി രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു, പ്രായപൂർത്തിയാകാത്ത 2 പേർ അടക്കം 8 പ്രതികൾ.

    പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. 

പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.

        മധ്യപ്രദേശ് സ്വദേശികളായ ഖേം സിംഗ്, മഹേഷ് കുമാർ യാദവ് എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് രണ്ട് പേര്‍ കൂടി തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ, ഇന്നലെ രാത്രി തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാള്‍ സ്ഥലത്തെ റൂമില്‍ വെച്ചും മറ്റൊരാള്‍ തേയിലത്തോട്ടത്തില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. കേസിൽ നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്‌നാട്ടിലേക്ക് കടന്ന ഈ രണ്ടുപേരെ പറ്റി വിവരം ലഭിച്ചത്. തുടർന്ന്, ശാന്തൻപാറ പൊലീസ് തമിഴ്‌നാട്ടിൽ എത്തി പുലർച്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു.

          കേസിൽ പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മെയ് 29നാണ് പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോഴായിരുന്നു ക്രൂരത. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ശാന്തൻപാറ പൊലീസിൽ വിവരമറിയിച്ചത്. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ സഹായം നൽകി. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രതികളെ രക്ഷപ്പെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Also Read:  സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമായി സംരക്ഷിക്കണം; സുപ്രീം കോടതി. ഖനനം, നിര്‍മ്മാണം പാടില്ല.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS