HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ തക്കാളിപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്; കല്ലാർ എൽ പി സ്ക്കൂളിലെ 20 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ഓഫിസർ

      നെടുങ്കണ്ടം കല്ലാർ എൽ പി സ്ക്കൂളിലെ 20 കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു.  എൽ കെ ജി, യു കെ ജി ക്ലാസിലെ കുട്ടികൾക്കാണ് തക്കാളി പനി പിടിപെട്ടത്. 

ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ തക്കാളിപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്; കല്ലാർ എൽ പി സ്ക്കൂളിലെ 20 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ഓഫിസർ

       കുട്ടികൾക്ക് പനിയും ചൊറിച്ചിലും അനുഭവപെട്ടതിനെ തുടർന്ന് പ്രധാന അധ്യാപിക ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ സംഘം സ്‌കൂളിലെത്തി കുട്ടികളെ പരിശോധിച്ചതിലാണ് ഇവർക്ക് തക്കാളിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. എൽ കെ ജി വിഭാഗത്തിലെ 14 കുട്ടികൾക്കും, യു കെ ജി വിഭാഗത്തിലെ ആറ് കുട്ടികൾക്കുമാണ് തക്കാളിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 11 പേർ നെടുങ്കണ്ടം പഞ്ചായത്ത് പരിധിയിലും, ആറുപേർ പാമ്പാടുംപാറ പഞ്ചായത്തിലെയും മൂന്ന് പേർ കരുണാപുരം പഞ്ചയത്തിലേയും താമസക്കാരാണ്. രോഗികളായ കുട്ടികൾ പഠിച്ചിരുന്ന മൂന്ന് ഡിവിഷനുകൾക്ക് മൂന്നു ദിവസത്തേക്ക് അവധി നൽകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ നില തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌ എഫ്‌ എം ഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. വൈറസാണ് കാരണം. കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാൽവുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പടരുന്നത് എങ്ങനെ....?

കുട്ടികളെ വ്യക്തിശുചിത്വം പരിശീലിപ്പിക്കണം . D ശുചിമുറി ഉപയോഗിച്ച ശേഷം കൈ കഴുകാൻ പഠിപ്പിക്കണം . D പൊതുസ്ഥലങ്ങളിലെ ഇടപഴകലിനു ശേഷം കൈകാലുകൾ രോഗാണുക്കൾ ശരീരത്തിലെത്തിയാൽ 3-6 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും . ചെറിയ പനി , തൊണ്ടവേദന എന്നിവയായിരിക്കും ലക്ഷണം . 2 ദിവസങ്ങൾക്കു ശേഷം വായിൽ വേദനയോടു കൂടിയ ചെറിയ കുരുക്കൾ രൂപപ്പെടും . അതിനു ശേഷം കയ്യിലോ കാലിലോ കുരുക്കൾ കാണാം . വായിൽ കുരുക്കൾ കൂടുതലാണെങ്കിൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകും . സാധാരണ 10 ദിവസത്തിനുള്ളിൽ മാറും . പനി , വേദന തുടങ്ങിയ ലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രമാണു വേണ്ടി വരിക . വായിലെ കുരുക്കൾ കാരണം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കുട്ടികളിൽ നിർജലീകരണത്തിനു സാധ്യതയുണ്ട് . അതുകൊണ്ടു വെള്ളം ധാരാളമടങ്ങിയ ഭക്ഷണം നൽകണം . സാധാരണഗതിയിൽ രോഗം ഗുരുതരമാകാറില്ല .

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പ്രതിരോധം എങ്ങനെ ? 

കുട്ടികളെ വ്യക്തിശുചിത്വം പരിശീലിപ്പിക്കണം.  ശുചിമുറി ഉപയോഗിച്ച ശേഷം കൈ കഴുകാൻ പഠിപ്പിക്കണം. പൊതുസ്ഥലങ്ങളിലെ ഇടപഴകലിനു ശേഷം കൈകാലുകൾ വൃത്തിയാക്കണം. മറ്റുള്ളവരുടെ കളിപ്പാട്ടങ്ങൾ വൃത്തിയാക്കി ഉപയോഗിക്കണം.പനി ബാധിച്ചവർ രോഗം മാറുന്നതു വരെ മറ്റു കുട്ടികളുമായി ഇടപഴകരുത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.