HONESTY NEWS ADS

മയക്കുമരുന്ന് ലഹരിയിൽ വീട്ടിനുള്ളിൽ അധിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച പ്രതിയെ ഇടുക്കി പോലീസ് പിടികൂടി; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രാഥമിക ചിക്കത്സ നൽകിയ ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

  വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരയ്ക്കൽ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ 69 വയസുള്ള ത്രേസ്യമയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

മയക്കുമരുന്ന് ലഹരിയിൽ വീട്ടിനുള്ളിൽ അധിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച പ്രതിയെ ഇടുക്കി പോലീസ് പിടികൂടി

                മണിയാറൻ കുടി ലക്ഷം കവലയിൽ ഒട്ടമല കുന്നേൽ ജോസഫിന്റെ മകൻ ജോബിൻ 21 ആണ് കസ്റ്റഡിയിൽ ആയത്. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ, ഇന്നലെ രാത്രിയിൽ 7 മണിയോടെ പുറത്തു പോയ ത്രേസ്യാമ വീട്ടിൽ എത്തിയപ്പോൾ കതക് തുറന്ന് കിടക്കുന്നത് കാണപെട്ടു. ഇവർ അകത്തു കയറി മുറിയിൽ നോക്കുമ്പോൾ മകന്റെ കട്ടിലിൽ ഒരാൾ കിടക്കുന്നത് കണ്ടു. പുറത്തിറങ്ങി മുരിക്കാശേരിയിലുള്ള മകനെ വിളിച്ചറിയിച്ചു. മകൻ വിവരം ഇടുക്കി പോലീസിൽ അറിയിക്കുകയായിരുന്നു.

 ഉടൻ തന്നെ പോലീസ് ഇവരുടെ വീട്ടിൽ എത്തുമ്പോൾ മാരകമായി പരിക്കെറ്റ നിലയിൽ ത്രേസ്യയെ കാണുകയായിരുന്നു. പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലമായി കീഴടക്കി. പ്രതി ലഹരിയിൽ ആയിരുന്നതിനാലും വീട്ടമ്മ അബോധവസ്ഥയിൽ ആയതിനാലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. 354,452 വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Also Read: ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ തക്കാളിപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്; കല്ലാർ എൽ പി സ്ക്കൂളിലെ 20 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ഓഫിസർ

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS