സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കാനുള്ള ശ്രമം രണ്ടാം തവണയും പരാജയപ്പെട്ടു.

കൊച്ചിയില്‍ നിന്നെത്തിച്ച എന്‍ സി സി വിമാനം പരീക്ഷണ പറക്കലിനിടെ റണ്‍വേക്ക് തൊട്ടുമുകളില്‍ എത്തിച്ചിരുന്നതാണ്. എന്നാല്‍ എയര്‍സ്ട്രിപ്പില്‍ ഇറക്കാനുള്ള നീക്കം വിജയിച്ചില്ല. മൂടല്‍മഞ്ഞാണ് ലാന്‍ഡിംഗിന് തടസമുണ്ടാക്കുന്നത്. രണ്ട് തവണ വട്ടമിട്ട് പറന്ന ശേഷം വിമാനം കൊച്ചിയിലേക്ക് മടങ്ങി. നേരത്തേയും സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. 650 മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് എയര്‍സ്ട്രിപ്പ്. ഇവിടെ ചെറുവിമാനം ഇറക്കാനാണ് ശ്രമം. എയര്‍ സ്ട്രിപ്പിന് സമീപത്തുള്ള മണ്‍തിട്ടയാണ് നേരത്തെ തടസം ഉണ്ടാക്കിയിരുന്നത്.
എന്‍ സി സി കേഡറ്റുകളുടെ പരിശീലനത്തിന് വേണ്ടിയാണ് സംസ്ഥാന പി ഡബ്ല്യു ഡി വകുപ്പ് സത്രത്തില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നത്. ഇതിനിടെ എയര്‍സ്ട്രിപ്പ് നിര്‍മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ എയര്‍സ്ട്രിപ്പിനെതിരായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. തൊട്ടടുത്തുള്ള പെരിയാര്‍ കടുവാ സങ്കേതത്തിന് എയര്‍ സ്ട്രിപ്പ് ഭീഷണിയാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
Also Read: ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് |