കട്ടപ്പനയിലെ സെന്റ് ജോൺസ് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലം രോഗി മരിച്ചു.

മഞ്ഞപ്പാറ സ്വദേശിയായ ഗോപി കൊല്ലംപറമ്പിൽ (68) ആണ് മരണപ്പെട്ടത്. മൂന്നുദിവസം മുമ്പ് ശ്വാസംമുട്ടലും പനിയുമായിട്ട് ആശുപത്രിയിൽ എത്തിയതാണ് ഗോപി. ഇന്നലെ ഉച്ചകഴിഞ്ഞ് അസുഖം മൂർച്ഛിച്ചപ്പോൾ രോഗിയെ നോക്കാൻ ഡോക്ടർ ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എമർജൻസി ആയി എത്തിയ ഡോക്ടർ മദ്യപിച്ചാണ് എത്തിയത്. ഈ സമയത്തു രോഗി മരിച്ചിരുന്നു. അനാസ്ഥ സംഭവിച്ചതായി ആശുപത്രി അധികൃതർ സമ്മതിക്കുന്നു. രോഗിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്