ഇടുക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ ഇടുക്കി ജില്ലയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
നീലഗിരി മേഖലയിലെ വനനശീകരണത്തിനിതെര ഗോദവർമ്മന്‍ തിരുമുല്‍പ്പാട് എന്ന വ്യക്തി സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതി സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. നിലവില്‍ ഏതെങ്കിലും പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററരുടെ അനുമതിയോടെ മാത്രം തുടർന്നാല്‍ മതിയെന്നുമാണ് നിർദേശം.