സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലപ്രദേശമാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പിലാകുന്നതോടെ ശബരിമല വികസനം താളം തെറ്റുമെന്ന് ആശങ്ക.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചാൽ തീർത്ഥാടകരും പ്രതിസന്ധിയിലാകും. ഉത്തരവ് നടപ്പിലായാൽ ശബരിമല മാസ്റ്റർ പ്ലാൻ അടക്കം എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് തിരുവതാംകൂർ ദേവസ്വം ബോർഡ്. ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രങ്ങളായ നിലയ്ക്കലും പമ്പയും സന്നിധാനവും പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ്. ഇവിടെയെല്ലാം ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയും വനാതിർത്തിയിലാണ്. എല്ലാ തവണയും മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങും മുൻപ് കോടികളുടെ വികസന പദ്ധതികളാണ് ഇവിടെ നടത്താറുള്ളത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തീർത്ഥാടകർക്ക് ശുദ്ധജലമെത്തിക്കാനുള്ള നിലയ്ക്കൽ കുടിവെള്ള പദ്ധിയും മുടങ്ങും. പദ്ധതി തുടങ്ങുന്ന സീതത്തോട് മുതൽ നിലയ്ക്കൽ വരെയുള്ള മേഖല പരിസ്ഥി ലോല പ്രദേശത്തിന്റെ പരിധിയിൽ വരും. ഒപ്പം സന്നിധാനത്ത് പതിനെട്ടാം പടിയിലെ മേൽക്കൂര നിർമ്മാണവും, അതിഥി മന്ദിരങ്ങളുടെ നവീകരണവും, ഹിൽടോപ്പ് മുതൽ പമ്പയിലെ ഗണപതി അമ്പലം വരെയുള്ള സുരക്ഷാപാലത്തിൻ്റെ നിർമ്മാണവും. കെഎസ്ഇബി സബ് സ്റ്റേഷൻ മുതൽ സന്നിധാനം വരെ ചരക്ക് നീക്കം ചെയ്യാനുള്ള 50 കോടിയുടെ റേപ്പ്‍വേ പദ്ധതിയുമെല്ലാം അനിശ്ചിതാവസ്ഥയിലാവുന്ന നിലയാണുള്ളത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
Also Read: പരിസ്ഥിതിലോല മേഖല; ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു. |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്