HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


പ്രസവാവശ്യത്തിന് വാടകക്കെടുത്ത കാർ തട്ടിയെടുത്ത് പണയംവെച്ചു; ധീരജ് വധക്കേസിലെ പ്രതിയായ കെ.എസ്.യു നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ

    കാർ തട്ടിയെടുത്ത് പണയംവെച്ച കേസിൽ കെ.എസ്.യു. നേതാവടക്കം രണ്ട് യുവാക്കളെ മാള പോലീസ് അറസ്റ്റ് ചെയ്തു. 

ധീരജ് വധക്കേസിലെ കെ.എസ്.യു നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ
   ഇടുക്കി തെള്ളിത്തോട് സ്വദേശി നന്ദിക്കുന്നേൽ നിധിൻ ലൂക്കോസ് (25), കോഴിക്കോട് പേരാമ്പ്ര വടക്കേക്കര വീട്ടിൽ അജയ് ഗംഗാധരൻ (22) എന്നിവരെയാണ് മാള പ്രിൻസിപ്പൽ എസ്.ഐ രമ്യ കാർത്തികേയൻ അറസ്റ്റ് ചെയ്തത്.  കെ.എസ്.യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയായ നിധിൻ ലൂക്കോസ് പൈനാവ് ധീരജ് വധക്കേസിലെ നാലാംപ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഏലത്തിന്റെ കച്ചവടം നടത്തുന്ന അറസ്റ്റിലായവർക്ക് സിനിമാമേഖലയിലുള്ളവരുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. പൊയ്യ സ്വദേശി കൈതക്കാട് സജീവന്റെ കാറാണ് പണയംവെച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആഴ്ചകൾക്കുമുമ്പ് സജീവൻ ഇടുക്കിയിലുള്ള സുഹൃത്തിന് ഭാര്യയുടെ പ്രസവസംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കാർ നൽകി. സുഹൃത്ത് കൊണ്ടുപോയ കാർ അയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതികൾക്ക് നൽകിയത്. കാർ ഓടിക്കാൻ കൊടുത്തശേഷം തിരികെ ലഭിക്കാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകി. സ്ഥാപനത്തിലെ ജീവനക്കാരനുമായി പ്രതികൾക്ക് അടുപ്പമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. എറണാകുളത്താണ് വാഹനം പണയംവെച്ചത്. ഈ സംഭവത്തിൽ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.