HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി തൊടുപുഴയിൽ യുവാവിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി.

 തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി.

ഇടുക്കി തൊടുപുഴയിൽ യുവാവിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി.

    തൊടുപുഴ ഒളമറ്റത്താണ് സംഭവം. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.

ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് നോബിൾ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജുവിന്റെ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അറസ്റ്റിലായ നോബിളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Also Read: പ്രസവാവശ്യത്തിന് വാടകക്കെടുത്ത കാർ തട്ടിയെടുത്ത് പണയംവെച്ചു; ധീരജ് വധക്കേസിലെ പ്രതിയായ കെ.എസ്.യു നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ |

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.