ശാന്തമ്പാറ എസ്റ്റേറ്റ് പൂപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നു. ശാന്തമ്പാറ പോലീസും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

ക്ഷേത്രത്തിൻറെ ഭണ്ടാരവും ഓഫീസ് റൂമും മോഷ്ടാക്കൾ കുത്തിത്തുറന്നു. ക്ഷേത്രഭാരവാഹികൾ ഭണ്ടാരം തുറന്ന് ഇന്നലെ കാണിക്കയായി തുക എടുത്തതിനാൽ ഭണ്ടാരത്തിൽ നിന്നും പൈസ കിട്ടാത്തതിനാൽ ആണ് ഒരു ഓഫീസ് റൂം കുത്തിതുറന്നെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ഓഫീസ് റൂമിൽ നിന്നും 10000 രൂപ കളവു പോയിട്ടുണ്ട്. പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.