HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

എ.ടി.എം ചാർജ് ഉയർത്തി എസ്.ബി.ഐ; പുതുക്കിയ നിരക്കുകൾ അറിയാം.

ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് അക്കൗണ്ടിൽ നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് എസ്ബിഐ (SBI) ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മു (ATM)കളിൽ അഞ്ച് സൗജന്യ എടിഎം ഇടപാടുകൾ അനുവദിക്കും. മറ്റ് ബാങ്ക് എടിഎമ്മുകളിൽ സൗജന്യ ഇടപാടുകൾ മൂന്ന് മാത്രമേ അനുവദിക്കുകയുള്ളൂ.

എ.ടി.എം ചാർജ് ഉയർത്തി എസ്.ബി.ഐ; പുതുക്കിയ നിരക്കുകൾ അറിയാം.


•ഇടപാടിന്റെ രീതിയും എടിഎമ്മിനെയും ആശ്രയിച്ച് സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകൾക്ക് 5 മുതൽ 20 രൂപ വരെ ഈടാക്കും.


•സൗജന്യ പരിധിക്കപ്പുറം ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എസ്ബിഐ 10 രൂപ ഈടാക്കും.


•സൗജന്യ പരിധിക്കപ്പുറമുള്ള മറ്റ് എടിഎമ്മുകളിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകൾക്ക് 20 രൂപയായിരിക്കും ഈടാക്കുക.


•അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് എസ്ബിഐ എടിഎമ്മിൽ 5 രൂപയും മറ്റ് ബാങ്ക് എടിഎമ്മുകളിൽ 8 രൂപയുമായിരിക്കും.


•എടിഎമ്മിലെ രാജ്യാന്തര ഇടപാടുകൾക്ക്, ഇടപാട് തുകയുടെ 3.5 ശതമാനത്തിന് പുറമെ 100 രൂപയും ഈടാക്കും.


•ഒരാൾക്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതിരിക്കുകയും അതുമൂലം ഇടപാട് നിരസിക്കുകയും ചെയ്താൽ, അതിനു 20 രൂപയായിരിക്കും ഈടാക്കുക.

Also Read: എസ്റ്റേറ്റ് പൂപ്പാറ അമ്പലത്തിൽ മോഷണം; പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും അന്വേഷണം ആരംഭിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS