ഇടുക്കി മണിയാറൻകുടിയിൽ കരിപ്പമറ്റത്ത് നിജോ ശിവൻറെ വീട്ടിലാണ് ഇന്നലെ ഉച്ചയോടെ മോഷണം നടന്നത്.

ബസ് ഡ്രൈവറായ നിജോ ജോലിക്കും ഭാര്യ തൊഴിൽ ഉറപ്പ് ജോലിക്കും പോയ സമയത്താണ് വീട് തുറന്ന് മോഷണം നടത്തിയത്. താക്കോൽ പതിവായി വയ്ക്കുന്ന സ്ഥലം മനസിലാക്കിയ മോഷ്ടാവ് വീട് താക്കോൽ ഉപയോഗിച്ച് തുറക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കമ്മലും മോതിരവുമാണ് മോഷ്ടിച്ചത്. മോഷണം നടന്നത് ശ്രദ്ധയിൽ പെട്ട അയൽ വാസിയായ വീട്ടമ്മ അറിയിച്ചതിനെ തുടർന്ന് നിജോയുടെ ഭാര്യ വീട്ടിലെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായി അറിയുകയുമായിരുന്നു.
നിജോയുടെ വീട്ടിൽ മോഷണം നടത്തിയ ശേഷം പിൻവാതിൽ വഴി രക്ഷപെട്ട മോഷ്ടാവ് അയൽവാസിയായ ഊളാനിയിൽ മനുവിന്റെ വീട്ടിൽ മോഷണ ശ്രമം നടത്തി. തുടർന്ന് ഇടുക്കി പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. അതേസമയം കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
Also Read: എ.ടി.എം ചാർജ് ഉയർത്തി എസ്.ബി.ഐ; പുതുക്കിയ നിരക്കുകൾ അറിയാം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്