ജില്ലയിലെ ഉൾനാടൻ മത്സ്യക്കൃഷി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും അണക്കെട്ടുകളിലും, മറ്റു ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പദ്ധതികൾ നടപ്പാക്കുന്നതിനുമാണ് നെടുങ്കണ്ടത്ത് മത്സ്യഭവൻ ആരംഭിച്ചത്.

നവീകരിച്ച നെടുങ്കണ്ടം മത്സ്യഭവന്റെ ഉദ്ഘാടനം ഇന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട ഉടുമ്പൻചോല എം.എൽ.എ. എം.എം. മണി നിർവഹിച്ചു. നെടുങ്കണ്ടം മത്സ്യഭവൻ പ്രവർത്തനമായതോടെ ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിൽ അധിവസിക്കുന്ന ജനങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാകും. ഇടുക്കി മത്സ്യഭവൻ നെടുങ്കണ്ടം മത്സ്യഭവൻ എന്നിങ്ങനെ രണ്ട് മത്സ്യഭവനുകളാണ് ജില്ലയിൽ പ്രവർത്തിച്ചു വരുന്നത്. ഇതിൽ തൊടുപുഴ, ഇടുക്കി താലൂക്കുകൾ പ്രവർത്തന പരിധിയായുള്ള ഇടുക്കി മത്സ്യഭവൻ നിലവിൽ പ്രവർത്തിച്ച് വരുന്നത് പൈനാവിലെ ജില്ലാ ഫിഷറീസ് സമുച്ചയത്തിൽ നിന്നുമാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |