പതിനേഴുകാരിയെ പ്രണയം നിരസിച്ചതിനെത്തുടർന്ന് വെട്ടിപ്പരുക്കേൽപിച്ച ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് അറസ്റ്റിൽ.

മൂന്നാർ ജിഎച്ച് ക്വാർട്ടേഴ്സിൽ താമസിക്കുന്ന വി.ബ്രിജേഷ് (18) ആണ് അറസ്റ്റിലായത്. എസ്എച്ച്ഒ കെ.എ.മനേഷിന്റെ നേതൃത്വത്തിൽ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മേയ് 12നു കണ്ണൻദേവൻ കമ്പനി ലക്ഷ്മി എസ്റ്റേറ്റ് സെവൻമല ഫാക്ടറി ഡിവിഷനിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടി സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്കു നടന്നുപോകുന്നതിനിടെ ബ്രിജേഷ് പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഒരേ സ്കൂളിൽ രണ്ടു ഡിവിഷനുകളിൽ പഠിക്കുന്നവരാണ് ഇരുവരും. ബ്രിജേഷിന്റെ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചതാണ് ആക്രമണ കാരണമെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടി ചികിത്സയ്ക്കുശേഷം നേരത്തേ ആശുപത്രി വിട്ടിരുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന ബ്രിജേഷ് പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴാണ് എസ്.ഐ കെ.ഡി. മണിയൻ, എ.എസ്.ഐ സജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
Why were the ASI and Maniyan arrested?
ReplyDelete