അടിമാലി - രാജാക്കാട് റോഡിൽ കല്ലാർകുട്ടി മാങ്കടവ് കവലക്ക് സമീപമാണ് അപകടമുണ്ടായത്.

ബസും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. പൂപ്പാറയിൽ നിന്നും അടിമാലിക്ക് പോയ ബസ്സും രാജാക്കാട് ഭാഗത്തേക്ക് പോയ പിക്കപ്പും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം ഭാഗീകമായി തകർന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്