വില്പനക്കായി സൂക്ഷിച്ച 49 ലിറ്റർ മദ്യവുമായി കടശ്ശിക്കടവ് സ്വദേശി അറസ്റ്റിൽ.

ഇല്ലം വീട്ടിൽ സുരേഷ് എസ് ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോല റേഞ്ച് ഇൻസ്പെക്ടർ മനൂപ് വി പി യുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയത്. ഡ്രൈ ഡേ ദിവസം വില്പന നടത്തുന്നതിനായി വിദേശമദ്യ ഷോപ്പിൽ നിന്നും പല തവണകളായി വാങ്ങി സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്