ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.
ഏറ്റവും കൂടുതല്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നത് ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ്. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍ 21 ജനവാസ കേന്ദ്രങ്ങളാണ് റിപ്പോര്‍ട്ട് പ്രകാരമുള്ളത്. കുമളി വണ്ടിപ്പെരിയാര്‍ വില്ലേജുകള്‍ പൂര്‍ണ്ണമായും ബഫര്‍ സോണിലാണ്. സൈലന്റ് വാലി, പാമ്പാടും ചോല ദേശീയ ഉദ്യാനങ്ങള്‍ക്ക് ചുറ്റും ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും ജനവാസ കേന്ദ്രങ്ങളില്ല. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും സുല്‍ത്താന്‍ ബത്തേരിയടക്കം നാല് ജനവാസ കേന്ദ്രങ്ങളാണ് ഉള്ളത്. മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും 14 ജനവാസ മേഖലകളാണ് ഉള്ളത്. ഇതില്‍ ഏഴും ചെമ്പനോട വില്ലേജിലാണ്.
വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ള പരിസ്ഥിതി ലോല മേഖലകളും ജനവാസ കേന്ദ്രങ്ങളും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്