രാജകുമാരി ഖജനാപ്പാറ ടൗണിനു സമീപം അരമനപാറ റോഡിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ തൊഴിലാളികളെ വിദക്തചികിത്സക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്ന് വൈകുനേരം 4 മണിയോടെയാണ് സംഭവം. തൊഴിലാളികളുമായി അരമനപാറയിൽ നിന്നും വന്ന ജീപ്പ് എതിർ ദിശയിൽ നിന്നും വന്ന ഒരു സ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായൊരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻവശം തകരുകയും ജീപ്പിൽ ഉണ്ടായിരുന്ന തൊഴിലാളികൾക്കു പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പരിക്കേറ്റവരെ രാജകുമാരി ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.തുടർന്ന് വിദഗ്ദ്ധ ചികിത്സകയി പരിക്കേറ്റ തൊഴിലാളികളെ തമിഴ്നാട്ടിലേക് കൊണ്ടുപോയി. 7 പേരെ ആണ് തമിഴ് നാട്ടിലേക്കു കൊണ്ടുപോയത്. ഇതിൽ രണ്ടു പേർക്ക് മാത്രം ആണ് കാര്യമായി പരിക്കേറ്റത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്