HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കിയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മോഷണം; കീരിത്തോട് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ.

   ഇടുക്കി വെള്ളത്തൂവൽ വിമല സിറ്റി പാലത്തിലൂടെ സ്ഥാപിച്ചിരുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ മോഷ്ടിക്കുന്നതിനിടെ 3 യുവാക്കൾ അറസ്റ്റിൽ. 

ഒപ്റ്റിക്കൽ ഫൈബർ കേബിൾ മോഷ്ടിക്കുന്നതിനിടെ 3 യുവാക്കൾ അറസ്റ്റിൽ.

കഞ്ഞിക്കുഴി കീരിത്തോട് ആലംപിള്ളി തലയ്ക്കൽ അനൂപ് (22), ചേലച്ചുവട് പെരുമ്പ്രമാലിൽ ചിന്മയൻ (25), കീരിത്തോട് കൊല്ലംകോട്ട് സോബിറ്റ് (28) എന്നിവരെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനവും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുൻപ് വൈദ്യുതി ബോർഡിന്റെ കമ്പിളിക്കണ്ടം സെക്ഷൻ ഓഫിസ് പരിസരത്തു നിന്ന് വൈദ്യുത കമ്പി മോഷണം പോയിരുന്നു. കേസിൽ ഒരാൾ മാത്രമാണ് അറസ്റ്റിലായത്.

Also Read: അടിമാലി ഗ്രാമ പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരന് ഒരേ സമയം 6 തസ്തികകളിൽ ജോലിയും ആറ് ശമ്പളവും, സംഭവം സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. |

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA